എയ്‍റ്റ് ഒ ക്ലോക്ക് ഫക്ക് !
മോഹന്‍ജി നമസ്‍കാരം…
ആരാ, എവിടുന്നാ ?
അയ്യോ മോഹന്‍ജി ഇതു ഞാനാ ഡല്‍ഹീന്നാ..
ഡല്‍ഹിയോ ? അതെവിടാ ?
അയ്യോ… മോഹന്‍ജി… ന്യൂ ഡല്‍ഹി.. അങ്ങു രാജാവായ രാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന്… ഞാന്‍ അവിടുത്തെ വിദൂഷകനാണ്…
ഹൊഹൊഹൊ… മാഫ് കരോ മാഫ് കരോ… ഒരു നിമിഷം ഞാന്‍ സ്വിറ്റ്‍സര്‍ലാന്ഡിലെ രാജാവാണെന്നു കുതിപ്പോയി… ഈ തണുപ്പും പൂങ്കാറ്റും.. കളകളാരവം ഒരുക്കുന്ന കുരുവികളും… ദൂരെ മഞ്ഞുപുതച്ച ഹിമവാന്റെ മടിത്തട്ടില്‍ നിന്നെത്തുന്ന വടക്കന്‍ കാറ്റിന്റെ ലളിതഗാനങ്ങളും…
അയ്യോ മോഹന്‍ജി… അങ്ങ് അടല്‍ജിയെപ്പോലെ കവിതയെഴുതുകയാണോ ?
ഈ കാലാവസ്ഥയില്‍ ഹിമാലയത്തിനു താഴെ ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരും കവിതയെഴുതിപ്പോവും..
മോഹന്‍ജി അത് ഹിമാലയമല്ല… സ്വിസ്‍ ആല്‍പ്‍സ് ആണ്…
മഞ്ഞുമലയെ നമ്മള്‍ വിളിക്കുന്ന പേരല്ലേ ഹിമാലയം ?
മോഹന്‍ജി അങ്ങ് ജ്യോഗ്രഫി പഠിച്ചിട്ടില്ലേ ?
ഇല്ല ഞാന്‍ എക്കണോമിക്‍സ് മാത്രമേ പഠിച്ചിട്ടുള്ളൂ…
അങ്ങ് എന്നാണ് മടങ്ങുന്നത് ഇന്ത്യയിലേക്ക് ?
ശ്ശൊ അതോര്‍മിപ്പിക്കാതെ കുട്ടാ… എനിക്കു വയ്യ.. ഞാനിവിടെയെങ്ങാനും കൂടിക്കോളാം..
അയ്യോ മാഡം രാവിലെ കൂടി ചോദിച്ചതേയുള്ളൂ…
കേരള പൊറോട്ടയ്‍ക്ക് ക്ഷാമം ഒന്നുമില്ലല്ലോ ?
ക്ഷാമമില്ല… മൈദ ലൈംഗികശേഷി കുറയ്‍ക്കുമെന്ന് ആരോ പറഞ്ഞു കേട്ടിട്ട് കുമാരന്‍ ഇപ്പോ അത് കഴിക്കുന്നില്ല… എന്നാല്‍ അത് പുറത്തറിയിച്ചിട്ടുമില്ല. കുമാരന്റെ എല്ലാ ശേഷിയുടെയും അതിസ്ഥാനം മൈദയാണെന്നാണ് നമ്മള്‍ പ്രചരിപ്പിക്കുന്നത്..
മൈ@#ണ്… അവിടെ എല്ലാവര്‍ക്കും സുഖമല്ലേ ? രാജപ്പനും കനിമോളും ഒക്കെ എന്തു പറയുന്നു ?
കേരളത്തില്‍ ഒരു പിള്ളയെ വെറുതെ വിട്ടതുപോലെ അവരേം വെറുതെ വിടുമോ എന്നു ചോദിച്ചു.
കേരളപ്പിറവിക്കല്ലേ പിള്ളയെ വെറുതെ വിട്ടത് …. ഡല്‍ഹിപ്പിറവി ഉണ്ടായിരുന്നെങ്കില്‍ വിടാമായിരുന്നു എന്നു പറഞ്ഞേരെ… വേറെ എന്നാ ഒണ്ട് വിശേഷം ? അവിടൊരു പൊട്ടന്‍ മൗനവ്രതമോ മറ്റോ ഇരിക്കുന്നുണ്ടായിരുന്നല്ലോ… മിണ്ടിത്തുടങ്ങിയോ ?
നാളെ മൂന്നു മണിക്ക് മിണ്ടും… പിന്നെ മൂത്രവ്രതമാണത്രേ… രണ്ടാഴ്ച മൂത്രമൊഴിക്കാതെ….
കാര്‍ന്നോര് ഒരു സംഭവമാണ് കേട്ടോ… അല്ല താനെന്തിനാണ് വിളിച്ചത് ?
അല്ല മോഹന്ജീ… മുഖര്‍ജി സാബ് വിളിച്ചിരുന്നു… പെട്രോളിനു രണ്ടു രൂപ കൂടി കൂട്ടണമെന്നു പറഞ്ഞു…
ഇതൊക്കെ ചോദിച്ചിട്ടു വേണോ ?
അല്ല മോഹന്‍ജി… ജനം നമ്മളെ തല്ലിക്കൊല്ലില്ലേ എന്നാണ് മാഡം ചോദിക്കുന്നത് ?
ഒരിക്കലുമില്ല.അവര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ.നമുക്കുപദ്രവമുണ്ടാകില്ല.
എന്നാലും പ്രതിഷേധം അലയടിച്ചാലോ ?
കുമാരനെ ഇറക്കാം… ഗ്രാമങ്ങളില്‍ പോയി പശുവിനെ കറക്കുകയോ റബര്‍ വെട്ടുകയോ ഒഴുക്കില്‍പ്പെട്ട കുറിഞ്ഞിപ്പൂച്ചയെ രക്ഷിക്കാന്‍ ഹെലികോപ്‍ടറില്‍ നിന്നു ചാടുകയോ അങ്ങനെ എന്തെങ്കിലും ചെയ്യട്ടേ…
നമുക്കിടയില്‍ നിന്നു തന്നെ എതിര്‍്പ്പുകളുണ്ട്… ഇങ്ങനെ പോയാല്‍ ആറു മാസം കൊണ്ട് പെട്രോള്‍ വില 100 രൂപയിലെത്തില്ലേ എന്നാണവര്‍ ചോദിക്കുന്നത്.
ഡിസംബര്‍ 31നകം 100 രൂപയിലെത്തിക്കണം എന്നല്ലേ മുഖര്‍ജി പറയുന്നത്.
ഇനിയും വില കൂട്ടിയാല്‍ നാട്ടില്‍ വിലക്കയറ്റം വര്‍ധിക്കാനും ജനം കൂടത്തോടെ ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ടത്രേ…
മൈന്‍ഡ് ചെയ്യേണ്ട…ആത്മഹത്യ ചെയ്യുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം കൊടുക്കാനുള്ള വക നമുക്കുണ്ട്.
എന്നാലും ജനങ്ങളുടെ ദുരിതം..
ജനങ്ങള്‍ക്കു മാത്രേയുള്ളോടോ ദുരിതം ? എല്ലാവര്‍ക്കുമില്ലേ ? മുഖര്‍ജി കഴിഞ്ഞ മാസം 7000 കോടിയുടെ ഒരു ഡീലുറപ്പിക്കാന്‍ ദുബായ്‍ക്കു പോയിട്ട് കാശ് തിയകയാതെ മടങ്ങേണ്ടി വന്നു എന്നു പറയുമ്പോള്‍ പെട്രോളിയം കമ്പനികളനുഭവിക്കുന്ന ദുരിതം എത്രയാണെന്നു മനസ്സിലാക്കണം. ഓരോ വിലവര്‍ധനയ്‍ക്കും നമുക്കു തരുന്ന കമ്മിഷന്‍ 2000 കോടിയില്‍ നിന്ന് 3000 കോടിയാക്കണമെന്ന് പറഞ്ഞിട്ട് അതിനുപോലുമുള്ള ലാഭം അവര്‍ക്കുണ്ടാകുന്നില്ല. പിന്നെയാണോ ജനങ്ങളുടെ ദുരിതം ?
സോറി മോഹന്‍ജി.. ഞാനത്രയ്‍ക്ക് ആലോചിച്ചില്ല… ലോകത്ത് ഇന്ത്യയില്‍ മാത്രം ഇങ്ങനെ വില കുതിച്ചുയരുമ്പോള്‍…
ബ്ലഡി ഫക്കിങ് മീഡിയാസ് എക്കണോമിക്‍സ് പഠിച്ചിട്ടില്ല, അതാണ്… ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള ബന്ധം ഇതുവരെയായിട്ടും അവന്‍മാര്‍ക്ക് മനസ്സിലായിട്ടില്ല.. ജനങ്ങളെ പറ്റിക്കാന്‍ ചുമ്മാ ചാനലിലൂടെ അതുമിതും വിളിച്ചു പറയും പൊട്ടന്‍മാര്‍…
പെട്രോളിയം കമ്പനികളെ നിയന്ത്രിക്കണമെന്നാണ് എല്ലാവരും പറയുന്നത്…
സൗകര്യപ്പെടില്ല എന്നു സൗമ്യമായി പറഞ്ഞേരെ… അവരെ നമുക്കെല്ലാം പേടിയാണെന്നും ലോകത്തിന്നുവരെ ആരും പെട്രോളിയം കമ്പനികളെ നിയന്ത്രിച്ചിട്ടില്ലെന്നും മുമ്പൊരിക്കല്‍ പെട്രോളിയം കമ്പനികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചവരെയൊക്കെ ദൈവം ശിക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞേരെ….
അപ്പോള്‍ വില കൂട്ടാം അല്ലേ ?
എപ്പോഴും വില കൂട്ടിക്കൊണ്ടിരിക്കണം.. ചുമ്മാ ചോദ്യോം പറച്ചിലുമൊന്നും വേണ്ട…
ജനങ്ങളുടെ ദുരിതം…
തെണ്ടികള്‍ എക്കണോമിക്കലായി സാധനം ഉപയോഗിക്കട്ടെ… കള്ളവെടിക്കു പോകുമ്പോള്‍ വരെ ടാക്സി പിടിക്കുന്ന ശീലം ഉപേക്ഷിക്കട്ടെ…സൈക്കിളും ഉന്തുവണ്ടികളും ഉപയോഗിക്കട്ടെ…അതിനു പറ്റാത്തവര്‍ നടക്കട്ടെ… നടപ്പ് ഹൃദയത്തിനു വളരെ നല്ലതാണ്…
പച്ചിലയില്‍ നിന്നു പെട്രോളുണ്ടാക്കുന്ന ഒരു കക്ഷി തമിഴ്‍നാട്ടിലുണ്ടായിരുന്നു, ഒന്നന്വേഷിച്ചാലോ ?
ശൂന്യതയില്‍ നിന്നിതൊക്കെയുണ്ടാക്കിക്കോണ്ടിരുന്ന കക്ഷി ആന്ധ്രയിലുണ്ടായിരുന്നു, അങ്ങേരു പോലും പമ്പില്‍ പോയാ എണ്ണയടിച്ചോണ്ടിരുന്നേ…
അടുത്ത തിരഞ്ഞെടുപ്പിന് ജനങ്ങളെ സമീപിക്കുമ്പോള്‍ എതിര്‍പ്പുണ്ടാകുമെന്ന് എംപിമാര്‍ പറയുന്നു…
ജനങ്ങളെ എന്റെ പട്ടി സമീപിക്കും.. ആ ശവങ്ങളുടെ ഓശാരത്തിലല്ല ഇത്ര കാലം രാജാവായത്… ഇനി എത്ര കാലം രാജാവായി തുടര്‍ന്നാലും എനിക്കവറ്റകളുടെ വോട്ടും വേണ്ട ഒരു കോപ്പും വേണ്ട….
ജനം സമരം ചെയ്യാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ വിലകൂട്ടുത്തനെന്നു കേരളാ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്…
ജനത്തിനു സമരം ചെയ്യാനുള്ള വഴികളെല്ലാം നിയമപ്രകാരം നിരോധിച്ചതും ഈ കോടതി തന്നെയല്ലേ ? ജഡ്‍ജിമാര്‍ക്കുള്ള പെട്രോള്‍ അലവന്‍സ് കൂട്ടാന്‍ സമയമായി….വേറെ ഒന്നുമില്ലല്ലോ ?
മോഹന്‍ജി തിരക്കിലാണോ ?
ഞാനാ കവിതയൊന്നു പൂര്‍ത്തിയാക്കട്ടെ…
എന്താ മോഹന്‍ജി കവിതയുടെ പേര് ?
എയ്‍റ്റ് ഒ ക്ലോക്ക് ഫക്ക് !
എന്നു വച്ചാല്‍ ?
എട്ടിന്റെ പണി !
വൗ !!
ബൈ,ബൈ!
Comments
Post a Comment